Saturday, November 1, 2014

Saturday, February 15, 2014

കാലത്തിന്റെ കണ്ണ് പൊത്താന്‍ ശ്രമിച്ചവര്‍
 ലോകത്തിന്റെ കാതടക്കാന്‍ ശ്രമിച്ചവര്‍
 അവര്‍എന്നും ഒറ്റപ്പെട്ടു പോയച്ചരിത്രം മറക്കരുത്
 പ്രതിഭകള്‍ കനലാണ് അവ എരീഞ്ഞു കൊണ്ടേയിരിക്കും
 കത്തിപടരാന്‍പ്രാണവായു വന്നെത്തും വരെയും


Thursday, November 21, 2013

കടലോരത്ത് പരിധി വച്ചു,

ആരും പ്രധിഷേധിച്ചില്ല.

മലയോരത്തും പരിധി വചൂ,

പ്രധിഷേധം കത്തി ക്കാളി.

കാട്ടില്‍ഒളിക്കാനാകും.

കടലില്‍ഒളിക്കാനിടമില്ലല്ലോ.

Thursday, September 5, 2013

മണ്ണ് വീഴുന്നതുവരെ ഞാന്‍നോക്കിനിന്നൂ
പിന്നെ പെട്ടന്നൊരു ഓര്‍മ്മ 
മണ്ണിട്ട്‌ മുടുന്നത് എന്റെ ഓര്‍മകളെ യാണല്ലോ

പ്രതികരിച്ചൂടെ എന്ന് ചോദിച്ചു 
അപ്പുറത്തെ വീട്ടിലെ കുട്ടനെ തേടിപ്പോയി 
'പിന്നെന്താ നമുക്ക് തടയണം'
എന്നവന്‍ പറഞ്ഞപ്പോള്‍ 
അറിയാതെ ഇറങ്ങിയതാണ്

'ക്ഷമിക്കണം നിങ്ങള്‍ ഇത്രേം നല്ല 
മനുഷ്യനാണെന്നു ഇപ്പഴാനെനിക്ക് 
മനസിലായത്
ഇനി നിങ്ങള്‍ ഒന്നും പേടിക്കണ്ട 
ഞാന്‍ നോക്കികോളാം 
വികസനം എന്റെയും സ്വപ്നമാണ്.'

'ഇവിടൊരു റോഡ്‌ വരട്ടെ കുട്ടാ 
അപ്പൊ നിനക്ക് നല്ല  വില കിട്ടും 
നമുക്ക് റോഡരികില്‍ 
നല്ലൊരു വീട് നോക്കാം;

Thursday, August 15, 2013

അന്ന്... 

താഴി ലയും ചുടി വള്ളി നിക്കറും 
 കുത്തിക്കെട്ടീ 
പാടവരമ്പിലെ നീരൊഴുക്കില്‍
കണ്ണികുറിയനെതപ്പി 
സീമകൊന്നവേലികെട്ടിയപറമ്പിലെ 
മാങ്ങയണ്ടി കട്ടുതിന്നും, കൂട്ടിവച്ചും
കരുണന്‍മാഷിന്റെക്ലാസ്സിലെ
നല്ല കുട്ടികളായിനമ്മള്‍.
 
നഗ്നപാദനായി ഞാനും,
തേഞ്ഞു തേഞ്ഞു തൊട്ടവീണ
 റബ്ബര്‍ ചെരിപ്പുമായി, 
എന്റെപിന്നില്‍നീയും.
നമ്മളെത്ര പറമ്പുകള്‍താണ്ടി,
കുന്നുകള്‍കയറി 
ഉപ്പുമാവിന്നായി സമാജത്തിലെത്തി .

ചപ്പടിച്ചു,കല്ലടുപ്പിലെ പുക മണക്കുന്ന
കട്ടന്‍ചായയും,
കിഴങ്ങും പുഴുങ്ങി-
 യമ്മ കാത്തുനില്ക്കുമ്പോള്‍
മണിക്കുറുകള്‍കാത്തുനിന്നു നമ്മള്‍
മണ്ണെണ്ണയും പച്ചരിയും 
വാങ്ങിവന്നതോര്‍ക്കുന്നില്ലേ.

രാവിലെ പാലുമായ്‌, പിന്നെ-
പുല്‍വട്ടിയുംകത്തിയുമായി പൈക്കളെ,
പാടവരംബിലിറക്കികെട്ടി 
ഉപ്പിലചപ്പുകലെന്നി
കെട്ടുകളാക്കിപാതയോരത്ത് വിറ്റും 
അമ്മ കെട്ടിയചൂട്ടുകള്‍,തലയിലേറ്റി
 ഇടവഴികള്‍താണ്ടി 
നമ്മലെത്രദൂരം നടന്നിരിക്കുന്നു 
നമ്മളാരോട്പറയുമിതൊക്കെ
കേട്ടാലുമാരുവിശ്വസിക്കും 
തേരട്ടകള്‍ക്കൊപ്പംഓലമേഞ്ഞ 
മണ്‍കട്ടകള്‍ക്കിടയില്‍ 
വെറുംപായയില്‍....
നമ്മള്‍പോലുമോര്‍ക്കാന്‍
ഇഷ്ട്ടപ്പെടാത്ത ഓര്‍മകള്‍ 
നമുക്കതെല്ലാം മറക്കാം 
യന്ത്രയുഗത്തെ ആവേശത്തോടെ 
പുല്‍കി പുണര്‍ന്നു 
അബോധാവസ്ഥയില്‍ഇതെല്ലാം
വെറുതെ, വെറുതെ ഓര്‍ക്കാം














Saturday, August 10, 2013

കൃഷ്ണാ .
ഞാന്‍നിന്നെ പ്രണയിച്ചിരുന്നെന്നു-
നീയറിഞ്ഞു. എന്നിട്ടും,
നൂറ്റവര്‍ക്ക് മുന്നില്‍,
നീയെന്റെ വിളിക്കായി കാത്തിരുന്നു.
വിളിച്ചില്ലായിരുന്നെങ്കില്‍,
എന്റെ പാതിവ്രത്യം,
മഹാഭാരതത്തിന് അപമാനമായ് തീര്‍ന്നേനേ.

പിന്നെ,
നീയെന്റെ പ്രതികാരത്തിന്റെ പെരുമ്പറയില്‍,
നിന്റെ കടക്കോലുകൊണ്ട്-
മുഴക്കിയത് മഹായുദ്ധത്തിന്റെ കാഹളമായിരുന്നു.
എനിക്കുവേണ്ടി നീയിത്രയും ചെയ്തു.
പഞ്ചവന്‍മാരോട് തോന്നാത്ത പ്രണയം നീ കണ്ടിരുന്നു

ഒരു തുണ്ട് തുണി, 
നീ നൂറുചേല യായി തിരിച്ചു തന്നു.
എന്റെമനസ്സിന്റെ പ്രണയംനീയറിഞ്ഞിരുന്നു. 
ധര്‍മ്മസംസ്ഥാപനത്തിനു-
നീയെന്റെ പ്രണയവും ജീവിതവും 
അപഹരിചെങ്കിലും കൃഷ്ണാ 
യാജ്ഞസേനിയാമെനിക്കു നിനക്കല്ലാതെ -
മറ്റാര്‍ക്ക്തുണതരാനാവും.



Monday, July 29, 2013

ഒന്നും പറയാനില്ലെങ്കിലും
എന്തോ പറയാനുള്ള പോലെ
എന്നുമീ പെട്ടി തുറക്കും
പിന്നെ ഒന്നുമില്ലെന്നുപറഞ്ഞടക്കും

Sunday, July 28, 2013

സത്യം സൂര്യ കിരണം പോലെയാണ് 
ആര്‍ക്കും ഒരിക്കലും 
മൂടിവെക്കാനാവില്ല
ഒരിക്കലും ഒരിക്കലും
ഒരു യാത്ര പോകാം നമുക്ക് 
കൈകള്‍ കോര്‍ത്ത്‌ 
ശ്രദ്ധയോടെ , കരുതലോടെ 
നമുക്ക് ഒന്നായി നടക്കാം 
നീ എനിക്ക് കണ്ണ് ആവണം 
ഞാന്‍ നിനക്ക് കരുത്താവാം 
ഞാന്‍ നിനക്ക് പ്രാണവായുവും 
നീ എന്റെ ജീവനുമാവണം 

കുന്നിന്‍ മുകളില്‍ കാറിന്റെ കൈകളില്‍
നമുക്ക് നമ്മളെ തിരയാം 
സമതലങ്ങളില്‍, പുഴയോരങ്ങളില്‍ 
നമുക്ക് കുടോരുക്കണം 
കാട്ടരുവികളില്‍,കുത്തൊഴുക്കില്‍ 
നമുക്ക് ചങ്ങാടങ്ങലാവാം 

നിഴല്  വീഴുന്ന പൌര്‍ണമികളില്‍ 
നമുക്ക് നീന്തി തുടികാം 
തമ്മില്‍ കാണാത്ത അമാവാസികളില്‍ 
ഒന്നുചെര്‍ന്നിരിക്കാം 
പൊന്നുരുക്കുന്ന വെയിലത്ത്‌ 
നീ എന്റെ കുടയാവണ൦
പൊട്ടിച്ചിതറി തെറിക്കുന്ന പേമാരിയില്‍
നിനക്ക് ഞാന്‍ കവചമാവാം.

തിരിച്ചു വരാത്ത യാത്രയില്‍ 
കണ്ണുകള്‍വെളിച്ചം നിഷേധിക്കുന്ന 
നിമിഷം വരെയും കണ്ണും കണ്ണീരുമായി
നമ്മളിങ്ങനെ ..ഇങ്ങിനെ ...
പിന്നെ കാലം മായ്ക്കുന്ന 
ചിത്രങ്ങളായി ... പക്ഷേ .........



കിളി പാടിയില്ല , കരഞ്ഞുമില്ല 
മുനിയുടെ മനസ്സില്‍ പക്ഷേ 
ശോകം നിറഞ്ഞു 
ശോകം ശ്ലോകമായ് പുറപ്പെട്ടു .
ലോകത്തില്‍ ആദ്യത്തെ ശ്ലോകം ജെനിച്ചു 
പിന്നെ കഥയും കാവ്യവും ജെനിച്ചു.
ലോകം മുനിയെ ഓര്‍ത്തു 
മുനിയുടെ രാമന്‍ ദൈവവുമായി 
മുനി എന്നും മുനിയായി നിന്നൂ.

Saturday, July 27, 2013

അന്ന് നിന്റെ വാക്കുകള്‍ 
വന്നു കൊണ്ടത്‌
എന്റെ കാതില ല്ല 
മനസ്സിലാണ്.അന്ന്-
എന്റെ ഹൃദയം മുറിഞ്ഞത് 
നീകണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു ,
ഒരു അപരാധിയെ പോലെ 
നിങ്ങളുടെ മുന്നില്‍....
പിടിച്ചു നിന്നത് എന്റെ 
കര്‍ണന്റെ ചിന്ദയിലാണ്
ആര്‍ക്കും വേണ്ടാത്ത കര്‍ണന്‍,
എല്ലാരേയും സ്നേഹിച്ച കര്‍ണന്‍. 

അന്നേ ഞാന്‍ പറഞ്ഞു ,പക്ഷെ 
എന്റെഹൃദയ രക്തം പുരണ്ട
 വാക്കുകള്‍ശാപമാവുമെന്നു കരുതീല്ല,
ഓര്‍ത്തതേയില്ല....
കാലം എന്റെ വേദന കണ്ടിരുന്നു ,
പിന്നീടെപ്പോഴോ എന്റെ കരച്ചില്‍
നിന്റെ മുഖത്ത് കണ്ടപ്പോള്‍ 
സത്യമായിട്ടും, വേദനിച്ചു. 
പക്ഷെ വ്യത്യാസമുണ്ടായിരുന്നു 
നീ അപരാധിയയിരുന്നു.

 മന്ഥരമാര്‍ലോകത്തില്‍ ഇന്നുമു-

ണ്ടെന്നു കണ്ടു,കൈകേയിയും,
 ചുടുരക്തം കുടിക്കുന്ന 
കൊടും രാക്ഷസിമാരും.
പക്ഷെ നിങ്ങളെന്തിനു 
അന്യന്റെ കയിലെ വടിയാവണം

 പിന്നെ മന്ധരെ നിന്റെ ഊഴം ,

ആര്‍ക്കൊപ്പമോ എവിടെയോ പോയ 
നിന്റെ തെന്നു  നീയിപോഴും 
തെറ്റിദ്ധരിചിരിക്കുന്ന  നിന്റെ ചിറകുകള്‍
അപ്പോഴും നീയെന്റെ മുന്നില്‍വന്നു കരഞ്ഞു .
അത് കാലമല്ലാതെ മറ്റെന്താണ്.

കാലം പിന്നെയും പരീക്ഷിക്കുന്നു 
ഇനിയുമതുണ്ടാവും 
മനസ്സുകള്‍ ശാന്തമാവുമ്പോള്‍ 
എല്ലാം ശാന്തമാവും .
അതിനു നിങ്ങളുടെ മനസ്സിലുള്ള 
നിങ്ങളുടെ വലുപ്പം 
അല്‍പ്പമൊന്നു കുറക്കാം 
അല്ലെങ്കില്‍ നിങ്ങളുടെ തലമുറ 
സത്യമായിട്ടും നിങ്ങളെ 
ശിക്ഷിക്കും തീര്‍ച്ച.





Thursday, July 25, 2013

           രണ്ടുപേര്‍ക്കും
ഇളിച്ചു കാട്ടത്തവന്‍,
പ്രതികരിക്കുന്നവന്‍,
അവനെന്നും,
ലോകത്തിന്റെ ശത്രുവാണ് ,




Wednesday, July 24, 2013

'ഒന്നാം ക്ലാസ്സ്‌ സംസ്കൃത പഠനം '

       ഉത്തരവ് ഉടന്‍ നടപ്പിലാക്കുക

സംസ്ക്രുതാധ്യാപകര്‍ പ്രതിഷേധിക്കുന്നു

2013ജൂലായ്‌ 27 രാവിലെ  കണ്ണൂര്‍

കണ്ണുകളില്‍ ഇരുട്ട്  കയറുകയായിരുന്നു കുട്ടീ 
കാമവെരിപുണ്ടകാട്ടാലന്മാരല്ല ' 
പണത്തിനു പണ്ടങ്ങള്‍ തപ്പുന്ന കള്ളന്‍മാറുമല്ല 
പിന്നെ നിനക്ക് ജെന്മം തന്നവന്‍ 
അവനെ അച്ഛനെന്നു വിളിക്കണോ 
ആരാചാരെന്നു  വിളിക്കണോ
അറിയില്ല.. അറിയില്ല ... സത്യം .

Saturday, July 13, 2013

 
ലോക ജനസംഖ്യാ ദിനം

Friday, July 12, 2013

ഒടുവില്‍ പ്രകൃതി തന്നെ അത് തീരുമാനിച്ചു ,
 തച്ചന്‍ വിദ്ധിച്ചതിലും അപ്പുറം,
 നമ്മള്‍ കവര്ന്നെടുത്തപ്പോള്‍,
 ചൈതന്യം ഉറങ്ങുന്ന മണ്ണില്‍
 വ്യാപാരം തകര്‍ത്താടിയപ്പോള്‍
 വിശ്വാസം
 ഉല്ലാസത്തിനും നേരമ്പോക്കിനും 
കൂട്ട് പോയപ്പോള്‍ 
തന്നതെല്ലാം തിരിചെടുക്കാനല്ല... .
 മണ്ണിന്റെ മാറിലേക്ക്‌
 വലിച്ചെറിഞ്ഞ 
വിശ്വാസത്തിന്റെ മാലിന്യങ്ങള്‍
 ഒന്ന് വൃത്തിയാക്കാന്‍.......
 ഒടുവില്‍പ്രകൃതി തന്നെ അത് തീരുമാനിച്ചു.











Wednesday, July 10, 2013


നാല് കെട്ടുകള്‍ പൊളിച്ചു മാറ്റി 
നാട്ടിടവഴികള്‍ തുടച്ചു നീക്കി
മുക്കുറ്റിപൂത്തമുറ്റവും ,
നമ്മള്‍എന്നോഉപേക്ഷിച്ചു.
എന്നിട്ടുംഎന്തിനോ തിരയുന്നു നാം 

ഉപേക്ഷിച്ചതെല്ലാം പേരിനു,
ആരെയോ ബോധ്യപ്പെടുത്താന്‍ 
ആരുടെയെല്ലാമോ മുന്നില്‍ 
തിരയുന്നു നാം. വൃഥാ 
എന്തിനോ,എപ്പോഴും

ഹര്‍ത്താല്‍

വീണ്ടും ഒരു ഹര്‍ത്താല്‍....... 
കട മുടക്കി , ആര്‍ത്തട്ടഹസിച്ചു,
മുഷ്ടി ചുരുട്ടി 
മഴനനഞ്ഞുആദര്‍ശം.......

തണുത്തു വിറച്ചു 
ആരവങ്ങള്‍ക്കു നേരെ 
കണ്ണും കാതുമടച്ച്‌, 
ആക്രോശങ്ങള്‍ക്ക്മുന്നില്‍ 
കൈകൂപ്പി, വിശപ്പടക്കി
പാവം പൊതു ജെനം

ഔഷധം

നാസ്തി മൂലമാനൌഷധം ........

ലോകത്തിലെ എല്ലാ വേര് കളും  ഔഷധങ്ങളാണ്.  സസ്യങ്ങല്കും മരങ്ങള്‍ക്കുമാണല്ലോ  വേരുകള്‍ ഉള്ളത് .