Sunday, July 28, 2013

ഒരു യാത്ര പോകാം നമുക്ക് 
കൈകള്‍ കോര്‍ത്ത്‌ 
ശ്രദ്ധയോടെ , കരുതലോടെ 
നമുക്ക് ഒന്നായി നടക്കാം 
നീ എനിക്ക് കണ്ണ് ആവണം 
ഞാന്‍ നിനക്ക് കരുത്താവാം 
ഞാന്‍ നിനക്ക് പ്രാണവായുവും 
നീ എന്റെ ജീവനുമാവണം 

കുന്നിന്‍ മുകളില്‍ കാറിന്റെ കൈകളില്‍
നമുക്ക് നമ്മളെ തിരയാം 
സമതലങ്ങളില്‍, പുഴയോരങ്ങളില്‍ 
നമുക്ക് കുടോരുക്കണം 
കാട്ടരുവികളില്‍,കുത്തൊഴുക്കില്‍ 
നമുക്ക് ചങ്ങാടങ്ങലാവാം 

നിഴല്  വീഴുന്ന പൌര്‍ണമികളില്‍ 
നമുക്ക് നീന്തി തുടികാം 
തമ്മില്‍ കാണാത്ത അമാവാസികളില്‍ 
ഒന്നുചെര്‍ന്നിരിക്കാം 
പൊന്നുരുക്കുന്ന വെയിലത്ത്‌ 
നീ എന്റെ കുടയാവണ൦
പൊട്ടിച്ചിതറി തെറിക്കുന്ന പേമാരിയില്‍
നിനക്ക് ഞാന്‍ കവചമാവാം.

തിരിച്ചു വരാത്ത യാത്രയില്‍ 
കണ്ണുകള്‍വെളിച്ചം നിഷേധിക്കുന്ന 
നിമിഷം വരെയും കണ്ണും കണ്ണീരുമായി
നമ്മളിങ്ങനെ ..ഇങ്ങിനെ ...
പിന്നെ കാലം മായ്ക്കുന്ന 
ചിത്രങ്ങളായി ... പക്ഷേ .........



No comments: