Thursday, August 15, 2013

അന്ന്... 

താഴി ലയും ചുടി വള്ളി നിക്കറും 
 കുത്തിക്കെട്ടീ 
പാടവരമ്പിലെ നീരൊഴുക്കില്‍
കണ്ണികുറിയനെതപ്പി 
സീമകൊന്നവേലികെട്ടിയപറമ്പിലെ 
മാങ്ങയണ്ടി കട്ടുതിന്നും, കൂട്ടിവച്ചും
കരുണന്‍മാഷിന്റെക്ലാസ്സിലെ
നല്ല കുട്ടികളായിനമ്മള്‍.
 
നഗ്നപാദനായി ഞാനും,
തേഞ്ഞു തേഞ്ഞു തൊട്ടവീണ
 റബ്ബര്‍ ചെരിപ്പുമായി, 
എന്റെപിന്നില്‍നീയും.
നമ്മളെത്ര പറമ്പുകള്‍താണ്ടി,
കുന്നുകള്‍കയറി 
ഉപ്പുമാവിന്നായി സമാജത്തിലെത്തി .

ചപ്പടിച്ചു,കല്ലടുപ്പിലെ പുക മണക്കുന്ന
കട്ടന്‍ചായയും,
കിഴങ്ങും പുഴുങ്ങി-
 യമ്മ കാത്തുനില്ക്കുമ്പോള്‍
മണിക്കുറുകള്‍കാത്തുനിന്നു നമ്മള്‍
മണ്ണെണ്ണയും പച്ചരിയും 
വാങ്ങിവന്നതോര്‍ക്കുന്നില്ലേ.

രാവിലെ പാലുമായ്‌, പിന്നെ-
പുല്‍വട്ടിയുംകത്തിയുമായി പൈക്കളെ,
പാടവരംബിലിറക്കികെട്ടി 
ഉപ്പിലചപ്പുകലെന്നി
കെട്ടുകളാക്കിപാതയോരത്ത് വിറ്റും 
അമ്മ കെട്ടിയചൂട്ടുകള്‍,തലയിലേറ്റി
 ഇടവഴികള്‍താണ്ടി 
നമ്മലെത്രദൂരം നടന്നിരിക്കുന്നു 
നമ്മളാരോട്പറയുമിതൊക്കെ
കേട്ടാലുമാരുവിശ്വസിക്കും 
തേരട്ടകള്‍ക്കൊപ്പംഓലമേഞ്ഞ 
മണ്‍കട്ടകള്‍ക്കിടയില്‍ 
വെറുംപായയില്‍....
നമ്മള്‍പോലുമോര്‍ക്കാന്‍
ഇഷ്ട്ടപ്പെടാത്ത ഓര്‍മകള്‍ 
നമുക്കതെല്ലാം മറക്കാം 
യന്ത്രയുഗത്തെ ആവേശത്തോടെ 
പുല്‍കി പുണര്‍ന്നു 
അബോധാവസ്ഥയില്‍ഇതെല്ലാം
വെറുതെ, വെറുതെ ഓര്‍ക്കാം














No comments: