അന്ന് നിന്റെ വാക്കുകള്‍
വന്നു കൊണ്ടത്
എന്റെ കാതില ല്ല
മനസ്സിലാണ്.അന്ന്-
എന്റെ ഹൃദയം മുറിഞ്ഞത്
നീകണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു ,
ഒരു അപരാധിയെ പോലെ
നിങ്ങളുടെ മുന്നില്‍....
പിടിച്ചു നിന്നത് എന്റെ
കര്‍ണന്റെ ചിന്ദയിലാണ്
ആര്‍ക്കും വേണ്ടാത്ത കര്‍ണന്‍,
എല്ലാരേയും സ്നേഹിച്ച കര്‍ണന്‍.
അന്നേ ഞാന്‍ പറഞ്ഞു ,പക്ഷെ
എന്റെഹൃദയ രക്തം പുരണ്ട
വാക്കുകള്‍ശാപമാവുമെന്നു കരുതീല്ല,
ഓര്‍ത്തതേയില്ല....
കാലം എന്റെ വേദന കണ്ടിരുന്നു ,
പിന്നീടെപ്പോഴോ എന്റെ കരച്ചില്‍
നിന്റെ മുഖത്ത് കണ്ടപ്പോള്‍
സത്യമായിട്ടും, വേദനിച്ചു.
പക്ഷെ വ്യത്യാസമുണ്ടായിരുന്നു
നീ അപരാധിയയിരുന്നു.
മന്ഥരമാര്‍ലോകത്തില്‍ ഇന്നുമു-
ണ്ടെന്നു കണ്ടു,കൈകേയിയും,
ചുടുരക്തം കുടിക്കുന്ന
കൊടും രാക്ഷസിമാരും.
പക്ഷെ നിങ്ങളെന്തിനു
അന്യന്റെ കയിലെ വടിയാവണം
പിന്നെ മന്ധരെ നിന്റെ ഊഴം ,
ആര്‍ക്കൊപ്പമോ എവിടെയോ പോയ
നിന്റെ തെന്നു നീയിപോഴും
തെറ്റിദ്ധരിചിരിക്കുന്ന നിന്റെ ചിറകുകള്‍
അപ്പോഴും നീയെന്റെ മുന്നില്‍വന്നു കരഞ്ഞു .
അത് കാലമല്ലാതെ മറ്റെന്താണ്.
കാലം പിന്നെയും പരീക്ഷിക്കുന്നു
ഇനിയുമതുണ്ടാവും
മനസ്സുകള്‍ ശാന്തമാവുമ്പോള്‍
എല്ലാം ശാന്തമാവും .
അതിനു നിങ്ങളുടെ മനസ്സിലുള്ള
നിങ്ങളുടെ വലുപ്പം
അല്‍പ്പമൊന്നു കുറക്കാം
അല്ലെങ്കില്‍ നിങ്ങളുടെ തലമുറ
സത്യമായിട്ടും നിങ്ങളെ
ശിക്ഷിക്കും തീര്‍ച്ച.